---
title: "ശബരിമലയിൽ മിൽമ നെയ്യ് വേണ്ട: പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടെന്ന് ദേവസ്വം ബോർഡ്"
english_title: "No Milma Ghee at Sabarimala This Mandalam: Travancore Devaswom Board Decision"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375642/sabarimala-no-milma-ghee-travancore-devaswom-board`"
published_at: "2026-07-31T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c12e11c1d1_1000203871.jpg"
keywords: ["Sabarimala", "Milma Ghee", "Travancore Devaswom Board", "Aravana"]
---

# ശബരിമലയിൽ മിൽമ നെയ്യ് വേണ്ട: പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടെന്ന് ദേവസ്വം ബോർഡ്

> **Lead Summary:** **ശബരിമല**: ഈ മണ്ഡലകാലത്ത് ശബരിമലയിൽ പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. അരവണ നിർമാണത്തിനായി ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രമേ ഉപയോഗിക്കൂ.

## Article Content

**ശബരിമല**: ഈ മണ്ഡലകാലത്ത് ശബരിമലയിൽ പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. അരവണ നിർമാണത്തിനായി ഭക്തർ കൊണ്ടുവരുന്ന നെയ്യ് മാത്രമേ ഉപയോഗിക്കൂ.

അത് ശുദ്ധീകരിക്കാൻ ശബരിമലയിൽ ബോർഡിന് സ്വന്തമായി പ്ലാന്റുമുണ്ട്. മിൽമ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി, ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിച്ചതിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

വിപണിയിൽ ലിറ്ററിന് 720 രൂപ വിലയുള്ള മിൽമ നെയ്യ് ലിറ്ററിന് 540 രൂപ നിരക്കിൽ 1,70,000 ലിറ്റർ ശബരിമലയിലും പമ്പയിലും ലഭ്യമാക്കാനായിരുന്നു ദേവസ്വം ബോർഡും മിൽമയും തമ്മിലുള്ള കരാർ. എന്നാൽ മിൽമ ഡയറിയിൽ നിന്ന് ലോഡുകളായി കൊണ്ടുപോയ നെയ്യ് വഴിമധ്യേ മറ്റ് വിപണികളിൽ മറിച്ചുവിറ്റ ശേഷം തമിഴ്നാട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ചു എന്നതാണ് പ്രധാന ആക്ഷേപം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375642/sabarimala-no-milma-ghee-travancore-devaswom-board`)